Jan 27, 2026 10:40 AM

വടകര:(https://vatakara.truevisionnews.com/) വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ പ്രചാരണാർത്ഥം വടകര മുനിസിപ്പൽ യുഡിഎഫ്-ആർഎംപിഐ കമ്മിറ്റികൾ കൺവൻഷൻ നടത്തി.

യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജനദ്രോഹ സർക്കാരിനെതിരെ ജനം വിധിയെഴുതാൻ കാത്തിരിക്കുകയാണെന്ന് അഹമ്മദ് പുന്നക്കൽ പറഞ്ഞു.

എം.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഇ.നാരായണൻ നായർ, ഒ.കെ.കുഞ്ഞബ്ദുളള, സതീശൻ കുരിയാടി, വി.കെ.അസീസ്, എ.പി.ഷാജിത്, എം.ഫൈസൽ, പി.കെ.സി.റഷീദ്, വി.കെ.പ്രേമൻ എന്നിവർ സംസാരിച്ചു.

പി.എസ്.രഞ്ജിത് കുമാർ സ്വാഗതവും പി.എം.വിനു നന്ദിയും പറഞ്ഞു. ഫെബ്രുവരി 11 ബുധനാഴ്ചയാണ് പുതുയുഗ യാത്ര വടകരയിൽ എത്തിച്ചേരുക.

UDF-RMPI Vadakara Municipal Committee held a convention

Next TV

Top Stories










News Roundup