Jan 28, 2026 11:02 AM

അഴിയൂർ: (https://vatakara.truevisionnews.com/)16-ാം വാർഡ് ആവിക്കരയിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷിയോഗം സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി. എൻ. ശ്രീകല യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലവിലെ സാഹചര്യം വിലയിരുത്തി.

തെരുവ് നായ ആക്രമണങ്ങൾ മൂലം പൊതുജനങ്ങൾ നേരിടുന്ന രൂക്ഷമായ ബുദ്ധിമുട്ടുകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്നുവന്ന വിവിധ നിർദ്ദേശങ്ങളും ആശങ്കകളും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും നേരിട്ട് അറിയിക്കാൻ തീരുമാനിച്ചു.

ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ, പ്രശ്നപരിഹാരത്തിനായി സമീപ വാർഡുകളിലെ ജനപ്രതിനിധികളെയും നിയമപാലകരെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിച്ചുചേർക്കാനും ധാരണയായി.

Stray dog ​​harassment, Azhiyur, all-party meeting organized

Next TV

Top Stories