ആയഞ്ചേരി:(https://vatakara.truevisionnews.com/) പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കുടിശ്ശികയുള്ള ഡി.എ ഗഡുക്കൾ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആയഞ്ചേരി യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആയഞ്ചേരി മദ്രസ ഹാളിൽ നടന്ന 34-ാമത് വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ടി.എൻ. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഒ.എം. സാറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സജീവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം. ചെക്കായി സംഘടനാ റിപ്പോർട്ട് നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ 'കൈത്താങ്ങ്' ധനസഹായ വിതരണം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എം. കുമാരൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുമോദിച്ചു.

സമ്മേളനത്തിൽ എൻ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, കളിയമ്മൽ കുഞ്ഞബ്ദുല്ല, വി.കെ. ഹമീദ്, കമലാക്ഷി ടീച്ചർ, സി. കൃഷ്ണദാസ്, ചേമ്പറ്റ ഹമീദ്, നെല്ലോളി ശശി, ടി.എച്ച്. ശ്രീധരൻ, പി. ശോഭന എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് സുധാകരൻ മാസ്റ്റർ മേലത്ത് നേതൃത്വം നൽകി. ശ്രീധരൻ സി.ഇ നന്ദി പറഞ്ഞു. ഭാരവാഹികൾ : വി.കെ. ഹമീദ് മാസ്റ്റർ പ്രസി.), ടി.ശ്രീധരൻ മാസ്റ്റർ (സെക്ര ), കെ.സതീശൻ(ട്രഷറർ).
Kerala State Service Pensioners Union Ayanjary Unit Annual Conference











































