വടകര: (https://vatakara.truevisionnews.com/)പാലോളിപ്പാലത്ത് വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണം കവർന്നു. പാലോളിപ്പാലം സ്വദേശി രവീന്ദ്ര ബാബുവിന്റെ ശ്രീ മംഗലം നിവാസ് എന്ന വീട്ടിലാണ് കവർച്ച നടന്നത്.
അഞ്ചു ദിവസമായി രവീന്ദ്രനും ഭാര്യയും മാഹിയിലെ സ്വന്തം വീട്ടിലായിരുന്നു. ഇന്ന് രാവിലെ ലൈറ്റ് ഓഫാക്കാൻ എത്തിയ അയൽവാസിയാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ മോഷ്ടാക്കൾ അപഹരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര പോലീസ് പ്രാഥമിക തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്
Money stolen after breaking down door of Vadakara house










































