വടകര:(https://vatakara.truevisionnews.com/) ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയുടെ കുടുംബത്തിനായി എൻഎസ്എസ് യൂണിറ്റ് നിർമ്മിക്കുന്ന 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വീടിന്റെ കുറ്റിയിടൽ കർമ്മം ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ. എസ്. ഷാജിത നിർവ്വഹിച്ചു. എൻഎസ്എസ് റീജിയണൽ കോ-ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.കെ. ഷിജിത് കുമാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സി.പി. സുധീഷ് ബാബു, ഗൗതം കൃഷ്ണ, കെ. ഷാജി, കെ.വി. സത്യൻ, കെ.കെ. വനജ, ടി.എം. ഷൈജു സദാനന്ദൻ ചരളിൽ, മനോജ് കൊളോറ, നിയ ബിനോയ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Construction work on 'Sneha Bhavanam' begins in Vadakara










































