വളയം:(nadapuram.truevisionnews.com) മദ്യവും സിന്തന്റിക് ഡ്രഗ്സ് ഒന്നുമല്ല, കായികക്ഷമതായാണ് ലഹരി എന്ന് തെളിയിച്ചിരിക്കുകയാണ് വളയം അച്ചംവീട്ടിലെ അഭിജിത്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കൾ നൽകിയ ചലഞ്ച് ആയിരുന്നു 8 കിലോമീറ്ററിലധികം ദൂരം ഓടാൻ. ചലഞ്ച് പൂർത്തിയാക്കിയാൽ ഒരു ഫുൾ മന്തി ആയിരുന്നു ഓഫർ ചെയ്തത്. തമാശ രൂപേണെ കൂട്ടുകാർ നൽകിയ ചലഞ്ചിൽ ഒട്ടും മടിച്ചിറിക്കാതെ അഭിജിത് ഓട്ടം ആരംഭിച്ചു.
തളരാതെ അവൻ ചലഞ്ച് പൂർത്തിയാക്കി. രാത്രി അവൻ ഓടുമ്പോൾ കൂടെ ഓടാൻ കൂട്ടുകാരും ഉണ്ടായിരുന്നു.
സൗഹൃദങ്ങളാണ് കരുത്ത് എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. വെല്ലുവിളി പൂർത്തിയാക്കിയ അഭിജിത്തിന് ഒടുവിൽ മന്തിക്ക് ഒപ്പം വസ്ത്രവും സ്വന്തമാക്കാനായി.
വളയത്തെ അച്ചംവീട് സ്വദേശിയായ അഭിജിത്ത് വടകര എസ് എൻ കോളേജ് വിദ്യാർത്ഥിയാണ്. ലഹരിക്ക് അടിമയാകുന്ന യുവതലമുറകൾക്കിടയിൽ ചില നല്ല സൗഹൃദങ്ങൾകൊണ്ട് ലോകം കെട്ടിപ്പടുക്കുന്നവരും ഉണ്ട്.
കായികക്ഷമത കൊണ്ടും നേട്ടം സ്വന്തമാക്കാം എന്ന് അവൻ തെളിയിച്ചു കഴിഞ്ഞു. ഒപ്പം തളരാതെ പിടിച്ചു നിർത്താൻ അവന്റെ ഉറ്റ ചങ്ങാതിമാരും.
#kids #Achamveet #crazy#Abhijith #accepts#friends #challenge #wins