നാദാപുരം : ( nadapuram.truevisionnews.com) കല്ലാച്ചിയിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കല്ലാച്ചി പയന്തോങ്ങിലെ പുത്തൂർ താഴക്കുനി ബാബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.
വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്. അടുക്കളയുടെ വാതിലും വയറിങും പൂർണമായി കത്തി നശിച്ചു. ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ, ഫ്രിഡ്ജ്, ഗ്രൈന്റർ ,മിക്‌സി എന്നിവയും കത്തി നശിച്ചു. ചേലക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
House caught fire in Kallachi due to lightning