കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ

കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ
Nov 5, 2025 03:42 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) കൊച്ചി മുസിരിസ് ബിനാലെ ആറാം എഡിഷന്റെ ഭാഗമായി കല കാലം കലാപം സിരീസിൽ വടകര സാഹിത്യവേദിയുടെ സഹകരണത്തോടെ സമകാലീന ഫോക് ലോറും സാംസ്‌കാരിക പ്രതിരോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു 2025 നവംബർ 16 ഞായർ കാലത്ത് 10 മണിമുതൽ വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ പ്രബന്ധാവതരണങ്ങൾ,പാട്ടും പറച്ചിലും,നാടൻകലാവതരണം, സംവാദം എന്നിവയുണ്ടാവും.

വൈകിട്ട് 6 മണിക്ക് കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയുടെ കാറൽമാൻ ചരിതം ചവിട്ടുനാടകത്തിന്റെ രംഗാവതരണം നടക്കും. സെമിനാർ, കന്നഡ ഭാഷാവികസന അഥോറിറ്റി ചെയർമാനും പ്രമുഖ ഫോക് ലോറിസ്റ്റുമായ പ്രൊഫ.പുരുഷോത്തം ബിള്ളിമല ഉദ്ഘാടനം ചെയ്യും.

ഡോ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ബിനാലെ സംഘാടകനും വിഖ്യാത ചിത്രകാരനുമായ ബോസ് കൃഷ്‌ണമാചാരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സാഹിത്യവേദി പ്രസിഡൻ്റ് കവി വീരാൻകുട്ടി അദ്ധ്യക്ഷത വഹിക്കും.പത്മശ്രി മീനാക്ഷിയമ്മയെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് ഫോക് ലോറിക് സിനിമ സിനിമാറ്റിക് ഫോക് ലോർ എന്ന വിഷയത്തിൽ ഡോ. അജു കെ നാരായണൻ, ഫോക് ലോറിലെ സ്ത്രി പ്രതിനിധാനം: ചില വിചാരങ്ങൾ എന്ന വിഷയത്തിൽ ഡോ.പി വസന്തകുമാരി എന്നിവർ പ്രബന്ധം അവതരിപ്പിക്കും കേരളത്തിന്റെ പാട്ടു പാരമ്പര്യത്തെക്കുറിച്ചുള്ള സെഷനിൽ വി ടി മുരളി, ഫൈസൽ എളേറ്റിൽ ഡോ.എ കെ അപ്പുക്കുട്ടൻ, രവി വയനാട് പങ്കെടുക്കും.

തെയ്യം ചവിട്ടുനാടകം ഡെമോൺ സ്ട്രേഷൻ വൈ വി കണ്ണൻ, റോയ് ജോർജ്ജ് കുട്ടി ആശാൻ എന്നിവർ അവതരിപ്പിക്കും. സമാപന സമ്മേളത്തിൽ ഡോ.പി പവിത്രൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.കെ.എംഭരതൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6 ന്  കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദി അവതരിപ്പിക്കുന്ന ചവിട്ടുനാടകം കാറൽമാൻ ചരിതം അരങ്ങേറും.

സെമിനാറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റ്സിനൊപ്പം പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് സെമിനാർ ക്യൂറേറ്റർ കേളി രാമചന്ദ്രൻ, സാഹിത്യവേദി പ്രസിഡൻ്റ് വീരാൻകുട്ടി, ജന. സെക്രട്ടറി പുറന്തോടത്ത് ഗംഗാധരൻ, സെമിനാർ കോ-ഓഡിനേറ്റർ കെ.എം ഭരതൻ, ടി കെ വിജയരാഘവൻ, പി പി രാജൻ,തയുള്ളതിൽ രാജൻ എന്നിവർ അറിയിച്ചു.

Folklore seminar in Vadakara as part of Kochi Muziris Biennale Outreach series

Next TV

Related Stories
'മണിയൂർ പെരുമ' ; വികസന പത്രിക പ്രകാശിപ്പിച്ചു

Nov 6, 2025 01:04 PM

'മണിയൂർ പെരുമ' ; വികസന പത്രിക പ്രകാശിപ്പിച്ചു

'മണിയൂർ പെരുമ' ; വികസന പത്രിക...

Read More >>
ആരോഗ്യം സംരക്ഷിക്കാം;ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ തുറന്നു

Nov 6, 2025 12:26 PM

ആരോഗ്യം സംരക്ഷിക്കാം;ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ തുറന്നു

വളയം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ...

Read More >>
വടകര നഗരസഭ അഴിമതി;നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ,നടപടി മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Nov 6, 2025 11:37 AM

വടകര നഗരസഭ അഴിമതി;നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ,നടപടി മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വടകര നഗരസഭ അഴിമതി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന്...

Read More >>
നാടിന് കാവൽ ; അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിൽ

Nov 6, 2025 10:27 AM

നാടിന് കാവൽ ; അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിൽ

അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി...

Read More >>
നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

Nov 5, 2025 04:23 PM

നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

കടമേരി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഡോക്ടർക്ക് ജനകീയ യാത്രയയപ്പ്...

Read More >>
'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Nov 5, 2025 03:02 PM

'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം...

Read More >>
Top Stories










News Roundup