മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിശ്രമ കേന്ദ്രവും വാനനിരീക്ഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിശ്രമ കേന്ദ്രവും വാനനിരീക്ഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു
Nov 6, 2025 07:55 PM | By Athira V

വടകര : മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും (വഴിയിടം) വാന നിരീക്ഷണ കേന്ദ്രവും കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് അധ്യക്ഷനായി. അസി. എഞ്ചിനീയര്‍ മിഥുന്‍ കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ, സെക്രട്ടറി കെ അന്‍സാര്‍, വാര്‍ഡ് മെമ്പര്‍ പ്രഭ പുനത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ വി സത്യന്‍, ടി അഹമ്മദ്, സജിത് കൊറ്റുമ്മല്‍, ടി രാജന്‍ മാസ്റ്റര്‍, പി ശങ്കരന്‍ മാസ്റ്റര്‍, വി പി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ടേക്ക് എ ബ്രേക്കിന്റെ താഴത്തെ നിലയില്‍ ശൗചാലയം, ഹോട്ടല്‍, ഒന്നാം നിലയില്‍ ഗസ്റ്റ് റൂം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, രണ്ടാം നിലയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ വാന നിരീക്ഷണ കേന്ദ്രം എന്നിവയാണ് സജ്ജമാക്കിയത്.

വാനനിരീക്ഷണ കേന്ദ്രത്തില്‍ കേരള സ്റ്റേറ്റ് സയന്‍സ് ടെക്‌നോളജി മ്യൂസിയം, കമ്പ്യൂട്ടറൈസ്ഡ് ടെലിസ്‌കോപ്പ്, സോളാര്‍ ടെലിസ്‌കോപ്പ്, ആസ്‌ട്രോ ഫോട്ടോഗ്രഫി ഉപകരണങ്ങള്‍, സ്മാര്‍ട്ട് റൂം, സണ്‍ഡയല്‍ എക്‌സിബിഷന്‍, രാത്രിയിലെ ആകാശ നിരീക്ഷണ സൗകര്യം എന്നിവയാണ് ഒരുക്കിയത്.

Maniyoor Rest Center and Observatory

Next TV

Related Stories
മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

Nov 7, 2025 03:17 PM

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം...

Read More >>
പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Nov 7, 2025 02:36 PM

പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ...

Read More >>
'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

Nov 7, 2025 10:36 AM

'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം...

Read More >>
ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

Nov 6, 2025 08:02 PM

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി, കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക്...

Read More >>
Top Stories

News Roundup