വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അക്വാട്ടിക് ട്രെയിനിങ് സെന്ററിന് ടൂറിസം വകുപ്പിൽ നിന്നും 99.50 ലക്ഷം രൂപ അനുവദിച്ചു.
വിദ്യാർത്ഥികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വിഭാവനം ചെയ്ത അക്വാട്ടിക്ക് ട്രെയിനിങ് സെന്ററിനാണ് 99.5 ലക്ഷം രൂപയുടെ അനുമതി നൽകി ഉത്തരവായത്.

മേമുണ്ട സ്കൂൾ മാനേജ്മെൻ്റും, പിടിഎയും , വിദ്യാർത്ഥികളും അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ , പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു.



തുടർന്ന് സ്കൂളിൻറെ നേതൃത്വത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി കുറ്റ്യാടി എംഎൽഎയുടെ ശുപാർശയോടെ ടൂറിസം വകുപ്പിന് സമർപ്പിക്കുകയായിരുന്നു.
നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനു തകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയാണ് പദ്ധതി തയ്യാറാക്കിയത്.
വടകര താലൂക്കിലെ ഏറ്റവും മികച്ച നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് അനുമതി നൽകാൻ മുൻകൈയെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നന്ദി രേഖപ്പെടുത്തുന്നതായി എം എൽ എ അറിയിച്ചു.
Tourism Aquatic Training Center Memunda



































.png)

.png)

.png)




