Dec 3, 2025 03:05 PM

വടകര:(https://vatakara.truevisionnews.com/) വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകര നഗരസഭയില്‍ മുപ്പത് സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫ്. കഴിഞ്ഞ ഭരണസമിതി നല്‍കിയ 115 വാഗ്ദാനങ്ങളില്‍ 109 എണ്ണവും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വടകര പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച തദ്ദേശം 2025 മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളായ അതി ദാരിദ്ര്യ മുക്ത നഗരസഭ, പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടം എന്നിവ വിജയകരമായി നടപ്പിലാക്കി. വീടുകള്‍ ഇല്ലാത്ത 779 പേര്‍ക്ക് വീടുകള്‍ നല്‍കി. 11,000 ത്തില്‍ ഏറെ പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയതിലൂടെ വലിയ ഇടപെടല്‍ നടത്തിയതായും നേതാക്കള്‍ പറഞ്ഞു. മാലിന്യ മുക്ത പദ്ധതിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നഗരസഭ നേടിയെടുത്തു. നഗരസഭ ജല ബജറ്റ് ആദ്യമായി അവതരിപ്പിച്ചു.

സ്‌പെയ്‌സ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുത്തു. പാലിയേറ്റിവ് രംഗത്ത് നഗരസഭ നടപ്പിലാക്കിയ 'അരികെ'എന്ന പദ്ധതി സംസ്ഥാനം തന്നെ ഏറ്റെടുത്ത പദ്ധതിയാക്കി മാറി. നഗരസഭാ സാംസ്‌കാരിക ചത്വരം,സാംസ്‌കാരിക അക്കാദമി രൂപീകരണം,1200 ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ നീന്തല്‍ കുളം തുടങ്ങി നിരവധി വികസന പദ്ധതികൾ കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയിട്ടുണ്ട്.

LDF secures victory in Vadakara Municipality

Next TV

Top Stories










News Roundup