ചോമ്പാല:(https://vatakara.truevisionnews.com/) മുക്കാളി ടൗൺ വികസനത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെയും വ്യാപാര സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. പൊതു മരാമത്ത് വകുപ്പ് 96 ലക്ഷം ചിലവാക്കി ടൗണിൽ നടപ്പിലാക്കുന്ന റോഡ് വികസനം, നടുമുക്കാളി തോടിന് മുകളിൽ പാലം പുതുക്കി പണിയൽ.അടക്കുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ സഹായങ്ങൾ നൽക്കും.
മുക്കാളിയിൽ കുടിവെള്ള ലഭൃത ഉറപ്പാക്കാൻ നടപടി എടുക്കും..കച്ചവടക്കാരുടെ സഹായത്തോടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. ടൗൺ പുർണമായി സി സി ടി വി നീരിക്ഷണത്തിലാക്കൽ, പാർക്കിങ് സൗകര്യം വർധിപ്പിക്കൽ, മുത്രപ്പുരകൾ എ സ്ഥാപിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉൽഘാടനം ചെയ്തു.
മുക്കാളിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ . പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഇടപെടുമെന്ന് അവർ പറഞ്ഞു. ഗ്രാമ പഞ്ചയത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം സജീവൻ വാണിയം കുളം,വി.പി സനിൽ, പി ബാബുരാജ്, എ ടി മഹേഷ്, റീന രയരോത്ത് , പി.കെ പ്രീത,പ്രദീപ് ചോമ്പാല , കെ പി ജയകുമാർ , പി നിജിൽ ലാൽ ,പി കെ രാമചന്ദ്രൻ, കെ പ്രശാന്ത്, കെ ടി ദാമോദരൻ, കെ തിലകൻ ,പ്രകാശൻ പാറമേൽ , എം കെ സുരേഷ് ,വി ലിനിഷ് , പുരുഷു രാമത്ത്, ബാബു ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
Mukkali Town Development; Comprehensive Master Plan to be prepared









































