വടകര:(https://vatakara.ta.truevisionnews.com/) വടകരയിലെ വാട്സാപ്പ് കൂട്ടായ്മയായ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം ആഘോഷിച്ചു.
ക്രിസ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി പ്രസിദ്ധ സംഗീത സംവിധായകൻ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗീതം രമേശ്, ബാബുരാജൻ, മോഹൻദാസ് മേപ്പയിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശൈലേഷ് അഞ്ചുകണ്ടത്തിൽ സ്വാഗതവും ഖജാൻജി വിമല മോഹൻദാസ് നന്ദിയും പറഞ്ഞു. 80 ഓളം കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികൾ അരങ്ങേറി.
Sarangi Musical Group celebrates fifth anniversary in Vadakara









































