വടകര:(https://vatakara.ta.truevisionnews.com/)കോട്ടപ്പള്ളി മേഖലയിലെ കർഷക തൊഴിലാളി സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ടി.കെ. ബാലൻ നായരുടെ അഞ്ചാം ചരമ വാർഷികം സി.പി.ഐ (എം) നേതൃത്വത്തിൽ ആചരിച്ചു.
ചെമ്മരത്തൂർ, കോട്ടപ്പള്ളി ലോക്കൽ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. രാവിലെ ബാലൻ നായരുടെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും ചേർന്നു.
ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ പുഷ്പചക്രം സമർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
ആർ കെ ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ഗോ പാലൻ, ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ എന്നിവർ സംസാരിച്ചു. വൈകിട്ട് കോട്ടപ്പള്ളി കേന്ദ്രീകരിച്ച് പ്രകടനവും ചെമ്മത്തൂർ മേക്കോത്ത് പൊതുസമ്മേളനവും നടത്തി. ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ, ടി വി സഫീറ, സി പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
T.K. Balan Nair's death anniversary observed in Vadakara









































