മണിയൂർ: [vatakara.truevisionnews.com] എളമ്പിലാട് പ്രദേശത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കർഷകനും വ്യാപാരിയുമായ പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പാറോൽ ബാലന്റെ ഭൗതികദേഹത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ, ലോക്കൽ സെക്രട്ടറി കെ.എം. ബാലൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗം സി. ഭാസ്കരൻ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കെ. ശശിധരൻ, പഞ്ചായത്തംഗം ഷിബ പ്രാംവെള്ളി, കെ.എം. ബാലൻ, പി. ഇസ്മയിൽ, ഷാജി, ഇ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Condolences on the passing of Parol Balan



































.jpeg)





