വടകര : (https://vatakara.truevisionnews.com/) പൊതു ചടങ്ങുകളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന പേപ്പർ കപ്പ് ഉപയോഗത്തിന് ബദലായി സൗജന്യമായി സ്റ്റീൽ ഗ്ലാസ് വിതരണത്തിനൊരുങ്ങി വടകര ഹരിയാലി ഹരിത കർമ്മ സേന.
വടകര മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ എം ഷൈനി അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി എം വിനു, ഗോപാലകൃഷ്ണൻ കെ, പ്രശാന്തി പി, ഇ കെ രമണി കൗൺസിലർമാരായ എം ഫൈസൽ, പി പി. വ്യാസൻ, പി. കെ സു നിൽകുമാർ,കെ ഗീത, പി സോമശേഖരൻ,പി ശശീന്ദ്രൻ, കെ ശരണ്യ, ഹരിയാലി സെക്രട്ടറി വിനീത കെ വി എന്നിവർ സംസാരിച്ചു.
ഹരിയാലി കോർഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ഷംന പി നന്ദിയും പറഞ്ഞു. ക്യു ആർ കോഡ് ഉള്ള അംഗീകൃത പേപ്പർ കപ്പ് ആണെങ്കിൽ പോലും ഇവ ഉപയോഗശേഷം കത്തിക്കുകയോ റോഡുകളിൽ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നത് കൊണ്ട് ജനങ്ങൾ ഇത്തരം പേപ്പർ കപ്പുകൾ പൂർണമായും ഉപേക്ഷിച്ച് ഒരു മാതൃക സംസ്കാരം രൂപപ്പെടുത്തണമെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്ലാസിന് വേണ്ടി ബന്ധപ്പെടാവുന്ന നമ്പർ 9605137273.
Starting on Republic Day; Vadakara Hariyali with free steel glasses as an alternative to paper cups



































.jpeg)





