#Latest news #P.M. Raviyettan #BJP #RMP #CPM
വടകര: (https://vatakara.truevisionnews.com/ ) വടകരയുടെ ജനകീയ നായകൻ പി.എം.രവിയേട്ടന് ആയിരങ്ങളുടെ അന്ത്യ യാത്രാമൊഴി. മേപ്പയിൽ സ്വവസതിയിൽ പ്രാർത്ഥനയോടെ,നിറകണ്ണുകളോടെ യാത്രാമൊഴി നൽകി.വെളളാപ്പളളി നടേശൻ അവർകളും,തുഷാർ വെള്ളാപ്പള്ളിയും അനുശോചനം അറിയിക്കുകയും ചെയ്തു.
മലബാറിൽ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് മുഖ്യപങ്ക് വഹിച്ച,വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലും,നടത്തിക്കൊണ്ടു പോകുന്നതിലും മികവ് കാഴ്ചവെച്ച രവിയേട്ടൻ്റെ ദേഹവിയോഗം യൂണിയനും,പ്രവർത്തകർക്കും തീരാനഷ്ടമാണെന്ന് അനുശോചന പ്രസംഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അവർകൾ പറഞ്ഞു.

യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അധ്യക്ഷത വഹിച്ച സദസ്സിൽ ബാബു പൂതംപാറ സ്വാഗതം പറഞ്ഞു.സുഗുണേഷ് കുറ്റിയിൽ,മോഹനൻ മാസ്റ്റർ.സി പി എം ,സുധീഷ് കേശവപുരി,പ്രഫുൽ കൃഷ്ണ.ബി ജെ പി ,വേണു ആർ എം പി ,ദാസൻ പറമ്പത്ത്,വാർഡ് കൗൺസിലർ മുഹമ്മദലി,സി.രാമകൃഷ്ണൻ,പി.പി.രാജൻ,മനീഷ്.ബി.ഡി.ജെ.എസ്,അബ്ദുൽസലാം മർച്ചൻ്റ് അസോസിയേഷൻ,ഡോ.രാധാകൃഷ്ണൻ പ്രിൻസിപ്പൽ,പി.എം.വിനോദ്, എടയത്ത് ശ്രീധരൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.


എസ്.എൻ.ഡി.പി.യോഗത്തിനു വേണ്ടിയും,എസ്.എൻ ട്രസ്റ്റ് നുവേണ്ടിയും റീത്ത് സന്തോഷ് അരയാക്കണ്ടി അവർകളും,എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി സൈബർ സേന സംസ്ഥാന കൺവീനറും മലബാർ മേഖല കോഡിനേറ്ററുമായ അർജ്ജുൻ അരയാക്കണ്ടിയും റീത്ത് സമർപ്പിച്ചു.
ഡയരക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്, ബാബു.സി.എച്ച്,സൈബർ സേന സംസ്ഥാന കൺവീനറും യൂണിയൻ കൗൺസിലറുമായ ജയേഷ് വടകര,കൗൺസിലർമാരായ അനിൽ വൃന്ദാവനം,വൽസലൻ മലോൽമുക്ക്,ബാബു മണിയാത്ത്,സുനിൽ വട്ടോളി,പവിത്രൻ വീരഞ്ചേരി,ശാഖ സെക്രട്ടറിമാരായ പ്രമോദ് ചോറോട്,ദിനേശൻ മേപ്പയിൽ എന്നിവർ പങ്കെടുത്തു.
Content Highlight: Vadakara PM Raveendran's travelogue
#Latest news #P.M. Raviyettan #BJP #RMP #CPM














































