#rocket | സ്വപ്നങ്ങളിലേക്ക് പറക്കാൻ ; നാസയിലൊരു വാണിമേൽക്കാരിയുടെ കുഞ്ഞു റോക്കറ്റ്

#rocket | സ്വപ്നങ്ങളിലേക്ക് പറക്കാൻ ; നാസയിലൊരു വാണിമേൽക്കാരിയുടെ കുഞ്ഞു റോക്കറ്റ്
Jul 15, 2024 11:03 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)ആകാശത്തോളം വലിയ സ്വപ്നങ്ങളുമായാണ് വാണിമേലുകാരി ഹാനി ഫാഗിദ ഷംസീർ എന്ന എട്ടാം ക്ലാസുകാരി ഞായറാഴ്ച രാത്രിയില്‍ ദോഹയില്‍ വിമാനമിറങ്ങിയത്.

പത്തരമാറ്റ് തിളക്കമുള്ള സ്വർണമെഡലുകൾ അവൾക്ക് അഢ യാഭരണങ്ങളാണ്. ഖത്തറിലെ ഇന്ത്യൻ സ്കൂളായ വക്റ ഡി.പി.എസില്‍നിന്നും അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലേക്ക് പഠനയാത്ര പോയ ഹാനിയും കൂട്ടുകാരും തിരികെയെത്തുന്നത് കാണാക്കാഴ്ചകള്‍ ആസ്വദിച്ചു മാത്രമല്ല ,

കൈനിറയെ അംഗീകാരങ്ങളും മനസ്സു നിറയെ സ്വപ്നങ്ങളുമാണിപ്പോൾ ഹാനിയും കൂട്ടുകാരും തങ്ങള്‍ നിർമിച്ച റോക്കറ്റ് മാതൃകക്കൊപ്പം ജൂലൈ ഒന്നിനായിരുന്നു സഹപാഠികള്‍ക്കൊപ്പം അമേരിക്കയില്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലേക്ക് ഫീല്‍ഡ് ട്രിപ്പിനായി പറന്നത്.

നാസയിലെ ബഹിരാകാശ വിദഗ്ധരും ശാസ്ത്രജ്ഞരും നയിച്ച മൂന്നു ദിവസ പരിശീലന ക്യാമ്ബിലും പങ്കെടുത്തു. നാലുപേരടങ്ങുന്ന ടീമായി നടന്ന വർക് ഷോപ്പിനൊടുവില്‍ നിർമിച്ച ചെറു റോക്കറ്റാണ് സംഘത്തെ ഒന്നാമതെത്തിച്ചത്.

ഹാനിയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാർഥികളായ സെയ്ദ അലിന ഹബീബ, പിയ പ്രിഥ്വിഷ്, ശിവാനി ജയരാജൻ എന്നിവരടങ്ങിയ ടീം നിർമിച്ച കുഞ്ഞുറോക്കറ്റ് വിജയകരമായി കുതിച്ചപ്പോള്‍ സംഘാടകരും കൈയടിച്ചു.

'റോബോട്ടിക് റോക്കട്രി പ്രോഗ്രാമിങ് വിത്ത് ലോഞ്ചിങ് ആൻഡ് ലാൻഡിങ്' മത്സരത്തില്‍ ഒന്നാമതെത്തിയപ്പോഴുള്ള അംഗീകാരമായി സമ്മാനിച്ച കെന്നഡി സ്പേസ് സെൻററിന്റെ മുദ്രപതിച്ച സ്വർണമെഡലും സർട്ടിഫിക്കറ്റുകളുമായാണ് ഇവർ മടങ്ങിയെത്തിയത്. ചെറുപ്രായത്തില്‍തന്നെ ആകാശവും റോക്കറ്റു വിക്ഷേപവും ബഹിരാകാശ ഗവേഷക വാർത്തകളുമെല്ലാമായിരുന്നു

ഹാനിയുടെ ഇഷ്ടമെന്ന് ഖത്തറിലെ പെട്രോകെമിക്കല്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന പിതാവ് ഷംസീർ പറയുന്നു. ഇനി, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ഉന്നത പഠനവും ഇതേ മേഖലയില്‍ മികച്ചൊരു ജോലിയും കെട്ടിപ്പടുക്കാനുള്ള സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ടാണ് അവളിപ്പോള്‍ മടങ്ങിയെത്തുന്നത്.

വയനാട് വെള്ളമുണ്ട ഷമീന ഇബ്രാഹിമാണ് ഹാനിയുടെ മാതാവ്.

#to #fly #into #dreams #NASA #astronaut's #baby #rocket

Next TV

Related Stories
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

Nov 4, 2024 03:50 PM

#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേരും വിലങ്ങാട്ടുകാരായത് അപൂർവ...

Read More >>
#portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ

Oct 30, 2024 04:58 PM

#portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ

സ്ഥിരം കയറുന്ന ബസ് ആയതിനാലും വിദ്യാർത്ഥികളെ മക്കളെ പോലെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ഉപഹാരം നല്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് അവർ...

Read More >>
#straydog | വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ

Oct 28, 2024 03:23 PM

#straydog | വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ

എവിടെ നിന്നാണ് ഇതിൻ്റെ വായിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന കൊക്കകൾ തുളച്ചുകയറിയതെന്ന്...

Read More >>
#Onapottan | മണി കിലുക്കി; നാടിന് അനുഗ്രഹം ചൊരിയാൻ ഓണപ്പൊട്ടന്മാർ

Sep 15, 2024 08:38 AM

#Onapottan | മണി കിലുക്കി; നാടിന് അനുഗ്രഹം ചൊരിയാൻ ഓണപ്പൊട്ടന്മാർ

ഓലക്കുടയും ചൂടി ഓട്ടുമണിയും കിലുക്കിയാണ് സഞ്ചാരം. ഓടിയും നടന്നും ഒരു വീട്ടിൽനിന്ന്‌ മറ്റൊരു വീട്ടിലേക്ക് പ്രയാണം...

Read More >>
Top Stories










News Roundup