നാദാപുരം : (nadapuram.truevisionnews.com)മുൻ സിപിഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി അംഗവും എ ഐ ടി യു സി മണ്ഡലം പ്രസിഡൻ്റ്, ജീവകാരുണ്യ, പൊതുപ്രവർത്തകനായ തണ്ണീർ പന്തലിലെ കെ.സി രവി (57) അന്തരിച്ചു.
സിപിഐ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കെസി രവി ദീർഘകാലം തണ്ണീർ പന്തൽ ബ്രഞ്ച് കമ്മറ്റി സെക്രട്ടറിയായും, തണൽ ചരിറ്റബിൾ സംരക്ഷണ സമിതി സെക്രട്ടറിയായും, സി ഡബ്ള്യു എസ് എ തണ്ണീർ പന്തൽ യൂണിറ്റ് സെക്രട്ടറി പ്രവർത്തിച്ചിട്ടുണ്ട്.



പരേതരായ കുമാരൻ, നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ശാന്ത.
മക്കൾ: ശരത്ത്, ശരണ്യ
മരുമക്കൾ: നവീൻ ( അഴിയൂർ), നിമില (വയനാട്)
സംസ്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ
AITUC Constituency President KC Ravi passed away