തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ
Nov 14, 2025 03:24 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  തൂണേരിയിൽ യുഡിഎഫ് ഭരണം തുടരും, രണ്ടര വർഷക്കാലം ഗ്രാമപഞ്ചായത്തിനെ നയിച്ച ആത്മവിശ്വാസത്തോടെ സുധാസത്യൻ. ഗ്രാമപഞ്ചായത്തിലെ വികസനരേഖയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യക്തമായ മുന്നേറ്റം വരുത്താൻ കഴിഞ്ഞത് യുഡിഎഫ് നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാലാണ്.

ആറാം വാർഡിൽ സുധാസത്യൻ നടത്തിയ ജനകീയ ഇടപെടലുകളാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ജനങ്ങളുടെ പ്രശ്നങ്ങളെ അവരുടെ വാതിൽക്കൽ ചെന്നറിഞ്ഞ്, അതിന് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തിയതിലൂടെ യുഡിഎഫ് സ്വന്തം നിലപാട് വീണ്ടും ജനഹൃദയങ്ങളിൽ പതിപ്പിച്ചതായി സുധ പറയുന്നു.

തൂണേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കഴിഞ്ഞ രണ്ടര വർഷം ജനങ്ങൾക്ക് ഏറ്റവും അടുത്തുനിന്ന് സേവനം ചെയ്ത അവരുടെ പ്രിയപ്പെട്ട മെമ്പർ ആയിരുന്നു സുധാ സത്യൻ. യുഡിഎഫിന്റെ ജനകീയ ഭരണരീതിയെ ജനങ്ങളിലേക്കെത്തിച്ച ഈ ഭരണകാലം, വാർഡിന്റെ ഭൗതിക-സാമൂഹിക വളർച്ചക്ക് പുതിയൊരു മുഖം നൽകി.

വർഷങ്ങളായി കാത്തിരുന്ന പല റോഡുകൾക്കും പുതുജീവൻ നൽകിയതിലൂടെ സുധാ സത്യന്റെ പ്രവർത്തനം നാട്ടുകാർ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വട്ടകണ്ടി–ചങ്ങരോത്ത് മുക്ക്, ഒതയോത്ത് താഴെ–കുഞ്ഞിവീട് മുക്ക്, പറമ്പത്ത് മുക്ക്–മുറിച്ചാണ്ടി മുക്ക്, കണ്ണമ്മം കണ്ടി–മലോൽ മുക്ക്, കാരയിൽ മുക്ക്–മലോൽ മുക്ക്, പാലാഞ്ചേരി–ചെറുവലത്ത് മുക്ക്, കുന്നോത്ത് താഴെ, കുളശ്ശേരി അമ്പലം റോഡ്, കേളോത്ത് മുക്ക്–വെള്ളാം വെള്ളി, വലിയ ചാലപ്പം–അയ്യപ്പഭജന മഠം, മഠത്തിൽ പീടിക പുളിനാണ്ടി, കല്ലുള്ളത്തിൽ മുക്ക്–കുന്നോത്ത് മുക്ക്, എന്നീ നിരവധിയായ റോഡുകളുടെ നവീകരണം വാർഡിന്റെ ഗതാഗത മുഖം മുഴുവനായി മാറ്റിമറിച്ചു.

പശു തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികൾ , ഭവന പുനരുദ്ധാരണം, അതി ദരിദ്ര വിഭാഗത്തിന് വീടുകൾ, ലൈഫ് ഭവനം, വീടുകളിൽ 80% പച്ചക്കറി ചട്ടികൾ, തുടങ്ങിയവ നൽകി ജനങ്ങളിൽ കൃഷിയോടുള്ള അടുപ്പം വർധിപ്പിച്ചു.

റിങ്ങ് കമ്പോസ്റ്റ് വഴി മാലിന്യ നിർമാർജനം, ജലജീവൻ മിഷൻ വഴി 70% വീടുകൾക്കും ശുദ്ധജലം, വാർഡിൽ 75 സ്ട്രീറ്റ് ലൈറ്റുകൾ, അങ്കണവാടി നവീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ സുധാ സത്യത്തിന്റെ നേതൃത്വത്തിൽ നടന്നു.

വാർഡിന്റെ ഓരോ കോണിലും റോഡുകൾ, വെളിച്ചം, ശുദ്ധജലം, ഭവനസുരക്ഷ, സ്വയം തൊഴിൽ എന്നിങ്ങനെ ജനങ്ങൾക്കായി കഴിവതും ചെയ്തതിന്റെ തൃപ്തിയോടും ഇനിയും ചെയ്യാനുണ്ടെന്ന ഉത്തരവാദിത്വബോധത്തോടും കൂടിയാണ് സുധാ സത്യന്റെ സേവനയാത്ര സമാപിക്കുന്നത്.

സുധാ സത്യൻ നയിച്ച സമയത്തെ പ്രവർത്തനങ്ങൾ യുഡിഎഫ് ഭരണരീതിയുടെ പ്രായോഗിക ഉദാഹരണമാണ്. വാഗ്ദാനങ്ങൾക്കപ്പുറം ജനജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ച ഒരു ജനസ്നേഹ ഭരണമാണ് ഇവിടെയുള്ളത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന വികസനം വാക്കുകളുടെ രാഷ്ട്രീയമല്ല, പ്രവർത്തനങ്ങളുടെ രാഷ്ട്രീയമാണ്. ഓരോ വികസന പ്രവർത്തനങ്ങളിലൂടെയും വാർഡിലെ ഓരോ വീട്ടിലും യുഡിഎഫ് പ്രവർത്തനത്തിന്റെ സ്പർശം എത്തി.

ശുദ്ധമായ ഉദ്ദേശ്യവും സമയബന്ധിതമായ ഇടപെടലുകളും കൊണ്ട് ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം യുഡിഎഫിനെ ഇനിയും മുന്നോട്ടു നയിക്കും.

Thuneri Grama Panchayat, UDF rule, popular governance

Next TV

Related Stories
സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

Nov 18, 2025 02:37 PM

സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

നാദാപുരം ഗ്രാമപഞ്ചായത്ത്‌, കഴിഞ്ഞ 5 വർഷ ഭരണം, മുസ്‌ലിം...

Read More >>
അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

Nov 13, 2025 01:03 PM

അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

തൂണേരി ഗ്രാമപഞ്ചായത്ത്, അഞ്ചു വർഷത്തെ ഭരണം , വേളൂർ സൗത്ത് ,...

Read More >>
Top Stories










News Roundup