ദേശീയ ജലപാത ; വടകര മാഹി കനാൽ-17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലം യാഥാർത്ഥ്യമാകുന്നു

ദേശീയ ജലപാത ;  വടകര മാഹി കനാൽ-17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലം യാഥാർത്ഥ്യമാകുന്നു
Dec 3, 2025 07:37 PM | By Kezia Baby

വടകര : (https://vatakara.truevisionnews.com/) വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിൻെറ ഭാഗമായി കോട്ടപ്പള്ളി പാലം പുനർ നിർമ്മിക്കുകയാണ്. കനാലിലൂടെ ജലയാനങ്ങൾക്ക് പോകാൻ കഴിയുന്ന വീതിയിലാണ് നിർമ്മാണം.പ്രവർത്തിയുടെ ഭാഗമായി സർവ്വീസ് റോഡ് നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു.

കാവിൽ തീക്കുനി റോഡിൻറെ ഭാഗമായി 12 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക. പാലത്തിനടിയിലായി 32 മീറ്റർ വീതിയിലും, ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിലും ജലയാനങ്ങൾക്ക് പോകാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണം ഉണ്ടാവുക. നിലവിൽ പാലത്തിനടിയിൽ കനാലിന്റെ വീതി 11 മീറ്റർ മാത്രമാണ് ഉള്ളത്.

സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായ, ഈ നിർമ്മാണത്തിന്റെ നിർവഹണ ചുമതല ഉൾനാടൻ ജലഗതാഗത വിഭാഗത്തിനാണ്.

Vadakara Mahe Canal to national waterway status

Next TV

Related Stories
കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

Dec 3, 2025 11:13 PM

കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

അധ്യാപകൻ കല്ലാമലയിലെ ചന്ത്രോത്ത് അനന്തൻ ...

Read More >>
വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ

Dec 3, 2025 01:41 PM

വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ

യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി...

Read More >>
Top Stories










News Roundup